Kerala's Romeos and Juliets again, this time in the forms of the handsome Prem Nazeer and the majestic Jaya Bharathi !




വൃശ്ചിക പൂനിലാവേ..പിച്ചക പൂനിലാവേ..
മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാന്‍
ലജ്ജയില്ലേ.. ലജ്ജയില്ലേ.. നിനക്കു ലജ്ജയില്ലേ...


O Moonlight of Vrischika
Art thou not ashamed
To look at my beloved
Who lies in my arms ?


ഇളമാവിന്‍ തൈയ്യു തളിര്‍ത്തപോലെ..
വയനാടന്‍ വാകത്തൈ പൂത്തപോലെ..
വാനത്തെ വളര്‍മഴവില്ലുപോലെ
എന്റെ മാറത്തു മയങ്ങുമീ മംഗളാംഗിയെ...
അരുതേ... അരുതേ.... നോക്കരുതേ...


She lies cuddled in my arms
Like the rainbow in the sky
Like the new born plant
This lovely damsel who sleeps
Do not observe please !
Never, never, never !


നാകീയ സുന്ദരി മഞ്ഞണി രാത്രി
നാണിച്ചു നാണിച്ചു നഖം കടിച്ചു...
വാതിലിന്‍ പിറകിലെ നവവധുപോല്‍ നില്‍ക്കേ
വാതായനത്തിലൂടെ നോക്കരുതേ..
അരുതേ... അരുതേ..നോക്കരുതേ.


Night in all her beauty
Bit her nails in ecstasy !
Do not look at her please
Never, never, never !