ഭാരതത്തിന്റെ
വിജ്ഞാന
ഉറവിടമായ
നാലു
വേദങ്ങളും
അതിന്റെ
ഉപവേദങ്ങളും
ക്രിസ്തുവര്‍ഷത്തിന്
പതിനയ്യായിരം
വര്‍ഷങ്ങള്‍ക്കുമുമ്പ്
ചിട്ടപ്പെടുത്തിയതാണ്.
ഋഗ്വേദം,
യജുര്‍വേദം,
സാമവേദം,
അഥര്‍വ്വവേദം
എന്നിവയുടെ
ഉപവേദങ്ങളില്‍
ഒന്നായ
സ്ഥാവത്യവേദമാണ്
വാസ്തുശാസ്ത്രം.
വേദങ്ങളെ
വിശ്വസിക്കുന്നവര്‍ക്ക്
വാസ്തുശാസ്ത്രവും
വിശ്വസിക്കാം.
വാസ്തുവിനെക്കുറിച്ചുള്ള
അറിവിനെയാണ്
വാസ്തുവിദ്യ
എന്നുപറയുന്നത്.
കേരളത്തില്‍
ഇതിനെ
തച്ചുശാസ്ത്രം
എന്നും
പറയുന്നു.
നമ്മുടെ
ദേവന്മാര്
എത്രയോ
ശക്തരാണ്.
അവര്‍പോലും
ദേവലോകത്ത്
ദേവശില്‍പ്പി
വിശ്വകര്‍മ്മാവിനാല്‍
വാസ്തുവിധിപ്രകാരം
ദേവാലയങ്ങള്‍
നിര്‍മ്മിച്ചിരുന്നു
എന്ന്
പുരാണങ്ങളില്‍
പറയുന്നു.
അസുരന്മാരാകട്ടെ
അസുര ശില്‍പ്പി
മയനുമായിരുന്നു
വാസ്തുവിദ്യാ
വിചക്ഷണന്‍.
ഭാരതീയ
പുരാണങ്ങളിലും
ഇതിഹാസങ്ങളിലും
വാസ്തു
വിദ്യയെ
ക്കുറിച്ച്
പരാമര്‍ശിച്ചിട്ടുണ്ട്.
അത്രയും
പുരാതനമായതും
ചിട്ടയാര്ന്നതുമായ
ഒരു
ശാസ്ത്രശാഖയാണ്
വാസ്തുശാസ്ത്രം
എന്നുള്ളത്
ഭാരതീയരായ
നമ്മള്
മറക്കരുത്.
ഈ ശാസ്ത്രം
അന്ധവിശ്വാസമാണെന്ന്
ചിലരില്‍
അഭിപ്രായമുണ്ട്.
ഭാരതീയ
വിജ്ഞാന
ശാഖകളെക്കുറിച്ചും
വേദങ്ങളെക്കുറിച്ചുള്ള
അറിവില്ലായ്മയാണ്
ഇതിനു കാരണം.
എന്നാല്‍
ഋഗ്വേദത്തിന്റെ
ഉപവേദമായ
ആയൂര്‍വേദത്തിന്റെ
അവസ്ഥ
മറിച്ചാണ്.
ആയൂര്‍വേദം
ഒരു
ശാസ്ത്രമാണ്.
അതു
പഠിക്കുവാനും
ഗവേഷണം
നടത്തുവാനും
അവസരവുമുണ്ട്.
വാസ്തുവിന്റെ
മൂല്യശോഷണം
ശുദ്ധമായ
സംസ്കൃത
ഭാഷയിലായിരുന്നു
നമ്മുടെ
വേദങ്ങളെല്ലാം
രചിച്ചിരുന്നത്.
വിദേശ
വിദ്യാഭ്യാസസമ്പ്രദായം
ഭാരതത്തില്‍
വന്നതോടെ
സംസ്കൃതഭാഷ
പഠിക്കുവാനും
പഠിപ്പിക്കുവാനും
കഴിയാതെ പോയി.
സംസ്കൃതമറിയുന്നവര്ക്ക്
വാസ്തുവിദ്യയില്‍
താല്പര്യമില്ലാതായി.
വാസ്തുവിദ്യയില്‍
താല്പര്യമുള്ളവര്ക്ക്
സംസ്കൃതഭാഷയില്‍
അറിവില്ലാതായതോടെ
ഈ
ശാസ്ത്രത്തെപ്പറ്റി
കൂടുതല്‍
പഠിക്കാന്‍
പുതിയ
തലമുറക്ക്
കഴിഞ്ഞില്ല.
ഇതിനുദാഹരണമാണ്
കേരളത്തിനു
പുറത്ത്
മറ്റു
സംസ്ഥാനങ്ങളില്‍
ചിലയിടത്ത്
വാസ്തുവില്‍
കാണുന്ന
ചെറിയ
മാറ്റങ്ങള്‍.
ഭാരതത്തിലെ
വേദങ്ങളെ
അനുസരിച്ചുള്ള
വാസ്തുശാസ്ത്രം
ഭാരതത്തില്‍
പ്രചാരപ്പെട്ടിരിക്കുന്നു.
അതിന്
എല്ലായിടത്തും
ഒരേ
അഭിപ്രായം
തന്നെയാണ്
വേണ്ടത്.
വിദേശാക്രമണം
ഭാരതത്തിന്റെ
തെക്കു
ഭാഗത്തു
കിടക്കുന്ന
കേരളത്തിന്റെ
സംസ്കാരത്തിനും
പൈതൃകത്തിനും
കാര്യമായ
കോട്ടം
തട്ടിയിട്ടില്ല.
അതുകൊണ്ടുതന്നെയാണ്
നമ്മുടെ സംസ്കാരം
പഴയപടി
സൂക്ഷിക്കാന്‍
നമുക്ക് അല്‍പ്പമെങ്കിലും
കഴിഞ്ഞത്.
ഇന്ന്
കാണുന്ന
ശാസ്ത്രങ്ങളും
അതുകൊണ്ടാണ്
കേരളത്തില്‍
നിലനില്‍ക്കുന്നത്.
ഗുരുകുലസമ്പ്രദായം
സംസ്കൃതഭാഷയുടെ
വളര്‍ച്ചയ്ക്ക്
വഴിയൊരുക്കിയിട്ടുണ്ട്.
വാസ്തുശാസ്ത്രം,
മായയോ
മന്ത്രമോ
അല്ല.
തികച്ചും
ശുദ്ധമായ
ഗണിതം
മാത്രമാണ്.
ഭാരതീയരുടെ
അമൂല്യവും
അക്ഷയനിക്ഷേപങ്ങളുമായ
ഈ
ശാസ്ത്രങ്ങളെങ്ങിനെ
രൂപപ്പെട്ടു
എന്ന് നമ്മള്
ഒരു
നിമിഷമെങ്കിലും
ചിന്തിച്ചിട്ടുണ്ടോ?
കായ്കനികളും,
ചോലവെള്ളവും
കുടിച്ച്
വൃക്ഷച്ചുവട്ടിലിരുന്ന്
ജീവിതം
കഴിച്ചുകൂട്ടിയിരുന്ന
നമ്മുടെ
ഋഷീശ്വരന്മാരുടെ
ആത്മീയ ശക്തി
എത്ര
വിപുലമാണെന്ന്
നമ്മള്
മനസ്സിലാക്കേണ്ടതുണ്ട്.
തൃകാലജ്ഞാനികളായിരുന്ന
നമ്മുടെ
ഋഷീശ്വരന്മാര്
അവരുടെ
ആത്മീയശക്തിയാല്‍
ദേവന്മാരില്
നിന്ന്
കിട്ടിയ
അറിവിന്റെ
ഉറവിടത്തെ
ശ്രുതിശൈലിയില്
ചിട്ടപ്പെടുത്തി
അവരുടെ
ശിഷ്യഗണങ്ങള്‍ക്ക്
പകര്‍ന്നു
കൊടുത്തു.
കാലാന്തരത്തില്‍
ഇതിനെ ലിപി
ശൈലിയിലാക്കിയതാണ്
ഇന്നു
കാണുന്ന
വേദങ്ങളും
ശാസ്ത്രങ്ങളുമെല്ലാം.
വാസ്തുശാസ്ത്ര
നിര്‍മ്മാണരീതികള്‍
ദേവാലയങ്ങളും,
മനുഷ്യാലയങ്ങളും
അവയുടെ നിര്‍മ്മാണരീതികളും
വാസ്തുവിധിപ്രകാരം
വളരെ
ശ്രദ്ധയോടുകൂടിയായിരുന്നു
നമ്മുടെ
പഴമക്കാര്‍
ചെയ്തുപോന്നിരുന്നത്.
ഒരു ദേവാലയമോ
മനുഷ്യാലയമോ
നിര്‍മ്മിക്കുന്നതെങ്കില്‍
തുടക്കത്തില്‍
തന്നെ ഒരു
വാസ്തുവിദഗ്ദ്ധന്റെ
സാന്നിദ്ധ്യത്തില്‍
നിര്ദ്ദിഷ്ഠഭൂമിയില്
ഉത്തമസ്ഥാനത്ത്
ഉചിതമായ
കണക്കുകളാല്‍
ഉടമസ്ഥന്റെ
സൗകര്യങ്ങള്‍
കണക്കിലെടുത്ത്
വാസ്തുശാസ്ത്രത്തിന്റെ
പാതയെ
മിറകടക്കാതെ
നല്ല ഒരു
രൂപരേഖ
ഉണ്ടാക്കിയിട്ടുവേണം
നിര്‍മ്മാണം
തുടങ്ങേണ്ടത്.
ഇവയുടെ
ഉപഗൃഹങ്ങളായ
പടിപ്പുര,
തൊഴുത്ത്,
പത്തായപ്പുര,
കുളം, കിണര്‍
എന്നിവകള്‍
വേദദോഷം
കൂടാതെ
ഉത്തമസ്ഥാനങ്ങൡ
തന്നെയായിരിക്കണം
നിര്‍മ്മിക്കേണ്ടത്.
കന്നി, ധനു,
മീനം, മിഥുനം
എന്നീ കോണ്മാസങ്ങള്
ശിലാസ്ഥാപനം
പാടില്ലെ
ന്നാണ്
പ്രമാണം.
വാസ്തുപുരുഷന്റെ
നിദ്രാകാലങ്ങളത്രെ
ഈ മാസങ്ങള്‍.
നാലുവിധത്തിലുള്ള
കണക്കുകള്‍
പൊതുവെ പറയാം.
കിഴക്കിനി,
പടിഞ്ഞാറ്റിനി,
തെക്കിനി.
വടക്കിനി
നാലിലും
നാലുവിധത്തിലുള്ള
കണക്കുകളാണ്.
ഇവയ്ക്ക്
നാലുതരം
കെട്ടുകള്‍
എന്നു
പറയുന്നു.
ഇതിലേതാണ്
നിര്‍മ്മിക്കുന്നതെങ്കില്‍
അതിനുചിതമായ
കണക്കുകള്‍
സ്വീകരിക്കേണ്ടതാണ്.
ഇതിന്റെ
ചുറ്റളവുകള്ക്ക്
ബാല്യം,
കൗമാരം,
യൗവ്വനം,
വാര്‍ദ്ധക്യം,
മരണം, വരവ്,
ചെലവ് എന്നീ
അവസ്ഥകളുമുണ്ട്.
നാലുകെട്ട്,
എട്ടുകെട്ട്,
പതിനാറുകെട്ട്
ക്ഷേത്രങ്ങള്‍
എന്നിവയ്ക്കൊക്കെ
സൂക്ഷ്മമായ
കണക്കുകള്‍
തന്നെ
കണ്ടെത്തി
വാസ്തുനിര്ണ്ണയത്തിന്
രൂപരേഖ
തയ്യാറാക്കുന്ന
ശ്രമകരമായ
പ്രവര്‍ത്തനങ്ങള്‍
തച്ചുശാസ്ത്രജ്ഞന്മാരുടെ
പ്രാഗത്ഭ്യം
തെളിയിക്കുന്നവയാണ്.
വാസ്തുവിനെക്കുറിച്ച്
പറയുമ്പോള്‍
വാസ്തുപുരുഷനെ
സ്മരിക്കാതെ
വയ്യ. സര്വ്വലോകവ്യാപിയായി
പ്രത്യക്ഷപ്പെട്ട
ഒരു അസുരനാണ്
വാസ്തുപുരുഷന്.
മഹാപരാക്രമശാലിയായ
ആ അസുരന്റെ
ആക്രമങ്ങളെ
സഹിക്കാനാവാതെ
ദേവന്മാരെല്ലാം
ചേര്‍ന്ന്
പ്രാര്‍ത്ഥിച്ച്
ബ്രഹ്മാവിനെ
പ്രത്യക്ഷപ്പെടുത്തി.
ദേവന്മാരുടെ
സങ്കടങ്ങള്‍
കേട്ട
ബ്രഹ്മാവ്
അവരോട് ആ
അസുരനുമായി
യുദ്ധം
ചെയ്ത്
ഒടുവില്‍
അതിനെയെടുത്ത്
ഭൂമിയിലേക്കെറിയുവാന്
പറഞ്ഞു.
ദേവന്മാരുമായി
തോറ്റ്
ഭൂമിയില്‍
പതിച്ച
വാസ്തുപുരുഷന്റെ
ശിരസ്സ് ഈശാന(വടക്കുകിഴക്ക്)
കോണിലും കാല്പാദങ്ങള്
നിര്യാതി (തെക്കുപടിഞ്ഞാറ്)
കോണിലും
കൈകള്‍ അഗ്നി(തെക്കുകിഴക്ക്)
കോണിലും വായു
(വടക്കുപടിഞ്ഞാറ്)
കോണിലുമായി
വ്യാപിച്ചുകിടക്കുന്ന
വാസ്തുപുരുഷന്റെ
ശക്തിയെ
ക്ഷയിപ്പിക്കാനായി
നാല്പ്പത്തഞ്ചില്പരം
ദേവന്മാരും
ആ കൂറ്റന്‍
ശരീരത്തിന്റെ
വിവിധഭാഗങ്ങൡായി
നിലകൊള്ളുവാനായി
ഉപദേശിച്ചു.
അതേതുടര്ന്ന്
ശക്തിക്ഷയിച്ച്
വാസ്തുപുരുഷന്
ബ്രഹ്മാവിനെ
പ്രാര്‍ത്ഥിച്ചു.
മനസ്സലിഞ്ഞ
ബ്രഹ്മാവ്
വാസ്തുപുരുഷനെ
അനുഗ്രഹിച്ചിട്ട്
ഇപ്രകാരം
പറഞ്ഞു.
ശിലാസ്ഥാപനം
(കല്ലിടല്‍),
കട്ടിളവെയ്പ്,
ഗൃഹപ്രവേശം
എന്നീ
മൂന്നുഅവസരങ്ങൡും
മനുഷ്യര്‍
നിന്നെ
പൂജിക്കുന്നതാണ്.
ഇതിനെ
വാസ്തുപൂജ
എന്നു
വിളിക്കും.’
ബ്രഹ്മാവിന്റെ
ആശീര്‍വാദത്തില്‍
സംതൃപ്തനായ
വാസ്തുപുരുഷന്
മനുഷ്യരാശിയില്‍
നിന്ന്
പൂജകളേറ്റുവാങ്ങി
ഭൂമിയില്‍
നിലകൊള്ളുന്നതായിട്ടാണ്
വിശ്വാസം.
ക്ഷേത്രനിര്‍മ്മാണത്തിലും
സ്ഥാനനിര്‍ണ്ണയ
കണക്കുകള്‍
പരമപ്രധാനമാണ്.
കണക്കുതെറ്റിച്ചുകൊണ്ടായാല്
ദേവചൈതന്യം
നില്‍ക്കില്ല
എന്നു
തന്നെയല്ല ‘
ദേവ’
നില്ലാത്ത
ആലയം
മാത്രമായി
അതുമാറുകയും
ചെയ്യും.
വാസ്തുനിര്മ്മിതികള്ക്ക്
തിരഞ്ഞെടുക്കേണ്ട
ഭൂമികളും
വളരെ
സൂക്ഷ്മതയോടെ
സ്വീകരിക്കേണ്ടതാണ്.
ഓരോ
ഭൂതലത്തിനും
പലതരത്തിലുള്ള
ഗുണങ്ങളും
ദോഷങ്ങളും
കാണാം.
ഇവയില്‍
ഉത്തമമായത്
സ്വീകരിക്കണം.
ഭൂമിയുടെ
കാന്തികശക്തിയെ
അടിസ്ഥാനമാക്കിയിട്ടായിരിക്കണം
എല്ലാതരത്തിലുള്ള
നിര്‍മ്മാണങ്ങളും
നടത്തേണ്ടത്.
തച്ചുശാസ്ത്രവിദഗ്ധന്‍
തൃപ്രയാര്‍
രവി ആചാരി,
തെക്കൂട്ട്
വീട്
ഗുരുവായൂര്‍
പി.ഒ -680101
ഫോണ്‍ : 9447150722
9562922425