എല്ലാം നീയേ ശൌരേ
എനിക്കെല്ലാം നീയേ കൃഷ്ണ മുരാരെ
എല്ലാം നീയേ ശൌരേ
എനിക്കെല്ലാം നീയേ കൃഷ്ണ മുരാരെ
എല്ലാം നീയേ ശൌരേ

Everything is Thee
To me Thou art all


ജനകന് നീ, ജനനിയും നീ
ജന്മ ജന്മാന്തര ബന്ധുവും നീ
ഓരോ ശ്വാസനിശ്വാസവും നടപ്പൂ
ഓരോ ശ്വാസനിശ്വാസവും നടപ്പൂ
നാരായണാ നിന്റെ കല്പനയാല് (എല്ലാം)
 
Thou art the Father
Thou art the Mother
Even the body breathes
According to Thy command !


നിര്ഗുണന് നീ, പ്രഗുണന് നീ
നിത്യനിരാമയന് നീയല്ലോ
കാരണങ്ങള്ക്കെല്ലാം കാരണമായുള്ള
കാരണങ്ങള്ക്കെല്ലാം കാരണമായുള്ള
കാരുണ്യ സിന്ധുവും നീയല്ലോ (എല്ലാം)
 
Thou art Formless
Thou art with Form
Thou art the Cause
Behind all effects
And exist eternally
As the River of Compassion !


ബ്രഹ്മവും നീ ഉണ്മയും നീ
സര്‍വ്വ കര്മ്മസാക്ഷിയും നീയല്ലോ
കേശവ മാധവ ഗോവിന്ദാ
കേശവ മാധവ ഗോവിന്ദാ
എനിക്കാശ്രയം നിന്നുടെ പദനളിനം (എല്ലാം)


Thou art Absolute ( Brahman )
Thou art Being Eternal
O Kesava, Madhava, Govinda
Thy Lotus Feet is my only Refuge !