സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളെ നിങ്ങള്‍  സ്വര്‍ഗ്ഗ കുമാരികളല്ലോ 

നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍  നിശ്ചലം ശൂന്യമീ ലോകം 
ദൈവങ്ങളില്ല മനുഷ്യരില്ല  പിന്നെ ജീവിത ചൈതന്യമില്ല 
സൌന്ദര്യസങ്കല്പ ശില്പങ്ങളില്ല  സൌഗന്ധിക പൂക്കളില്ല .. 
 

Dreams. O Dreams art thou not
The Princesses of Heaven ?
If the Earth is devoid of thee
It will come to halt.
No deities, no humans,
Nor the lustre of life
No imageries of Beauty
No sculptures, no flowers glorious !

 
ഇന്ദ്രനീലം കൊണ്ട് മാനത്ത് തീര്‍ത്തൊരു 
ഗന്ധര്‍വ രാജാങ്കണത്തില്‍  അപ്സരകന്യകള്‍
പെറ്റുവളര്‍ത്തുന്ന  ചിത്ര ശലഭങ്ങള്‍ നിങ്ങള്‍ 
സ്വര്‍ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള  ചിത്ര ശലഭങ്ങള്‍ നിങ്ങള്‍ .. 
 
In the heavens, with Sapphire Blue
In the Court of singers divine
Fostered by celestial nymphs
Thou art the butterflies of Heaven !
 
 
ഞാനറിയാതെന്റെ മാനസ ജാലക  വാതില്‍ തുറക്കുന്നു നിങ്ങള്‍ 
ശില്‍പ്പികള്‍ തീര്‍ത്ത ചുമരുകളില്ലാതെ  ചിത്രമെഴുതുന്നു നിങ്ങള്‍ 

Without me knowing
Thou openest my windows mental !
Thou drawest pictures
Without walls made by architects !

 
ഏഴല്ല എഴുനൂറു വര്‍ണങ്ങളാല്‍ എത്ര  വാര്‍‌മഴ വില്ലുകള്‍ തീര്‍ത്തു 
കണ്ണ് നീര്‍ ചാലിച്ച് എഴുതുന്നു  മായ്ക്കുന്നു വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ .