ചക്രവര്‍ത്തിനീ നിനക്കു ഞാനെന്‍റെ ശില്പഗോപുരം തുറന്നൂ പുഷ്പപാദുകം പുറത്തു വയ്ക്കുനീ നഗ്നപാദയായകത്തു വരൂ.
 
I opened my Gopuram of Sculpture to thee
O Empress of Beauty & Love !
 
സാലഭന്ജികകള്‍ കൈകളില്‍ കുസുമതാലമേന്തി വരവേല്‍ക്കും പഞ്ചലോഹമണിമന്ദിരങ്ങളില്‍ മണ്‍ വിളക്കുകള്‍ പൂക്കും.
 
Maidens will receive thee with flowery Thalas
Earthen lamps will emit light in mansions
 
ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയദാഹമോടെ നടമാടും ചൈത്രപദ്മദലമണ്ഡപങ്ങളില്‍ രുദ്രവീണകള്‍ പാടും താനേ പാടും
 
Celestial nymphs will dance thirsting for Love
Veenas will sing in halls, decorated with lotus petals
 
ശാരദേന്ദുകല ചുറ്റിലും കനക പാരിജാതമലര്‍ തൂകും ശില്പകന്യകകള്‍ നിന്‍റെ വീഥികളില്‍ രത്നകംബളം നീര്‍ത്തും
 
With the Art of Luna in Sharath
Golden petals will blossom
On thy road, the damsels of Sculpture
Will put the carpet of Diamonds !
 
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ കാവ്യലോകസഖിയാക്കും
 
Love hungry maidens will make thee my paramour
 
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍ ലജ്ജകൊണ്ടുഞാന്‍ മൂടും നിന്നെ മൂടും

 
I will envelop thee with love !