സിംഹാസനമെവിടെ സ്വരരാഗരൂപിണീ സരസ്വതീ സ്വര്‍ണ്ണ സിംഹാസനമെവിടെ...
 
O Mother of Wisdom, of the nature of Notes & Octaves
Where is the golden throne promised ?

 
പുഷ്പിത വനഹൃദയങ്ങളിലൂടെ സ്വപ്നഹംസ രഥമേറി (പുഷ്പിത) കലയുടെ ഹിമാവാഹിനികള്‍ നിന്നെ കാണാനലയുകയല്ലോ കാണാനലയുകയല്ലോ (സ്വരരാഗ)
 
Through the flowery hearts
 Riding in the chariot of dream swan
The ice carriers of Arts divine
Thirst for thy Vision !

 
നിത്യ വസന്തം ...നര്‍ത്തനമാടും ... നിന്‍ തിരു സന്നിധിയില്‍ ... വിശ്വ സൌന്ദര്യം ...വീണമീട്ടുമീ... വിളക്കുമാടപ്പടവില്‍ ... നിത്യ വസന്തം നര്‍ത്തനമാടും നിന്‍ തിരു സന്നിധിയില്‍ വിശ്വ സൌന്ദര്യം വീണമീട്ടുമീ വിളക്കുമാടപ്പടവില്‍
 
The eternal Spring dances
Before  Thy Presence !
Universal Beauty works on the Veena
Inspired by Thee !
 

ആത്മ ഗീതാഞ്ജലിയുമായ്‌ നില്‍ക്കുമൊ- രന്ധഗായകനല്ലോ ഞാന്‍ അന്ധ ഗായകനല്ലോ ഞാന്‍

Before Thee , with the Song of the Self consecrated
I stand, a blind singer & poet !
 

സ്വരരാഗരൂപിണീ സരസ്വതീ സ്വര്‍ണ്ണ സിംഹാസനമെവിടെ ...നിന്‍ സ്വര്‍ണ്ണ സിംഹാസനമെവിടെ...